തിരുവല്ല: മുത്തൂർ 100-ാം എസ്.എൻ.ഡി.ശാഖയിലെ ആർ.ശങ്കർ കുടുംബ യൂണിറ്റിന്റെ 17-ാം വാർഷിക പൊതുയോഗവും പഠനക്ലാസും ശാഖാ സെക്രട്ടറി പി.ഡി ജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴി അദ്ധ്യക്ഷത വഹിച്ചു. പ്രീതിലാൽ പഠന ക്ലാസ് നയിച്ചു. . സെക്രട്ടറി സുജാത മതിബാൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ കമ്മിറ്റി അംഗങ്ങളായ കെ.കെ പുരുഷോത്തമൻ, വി.കെ രാജപ്പൻ, കൊച്ചുകുഞ്ഞ്, മനേഷ്, അജയൻ, ശോഭ വി.എൻ, എ.വി പുരുഷോത്തമൻ, പി.എം ഗോവിന്ദൻ എന്നിവർ സംസാരിച്ചു. യൂണിറ്റ് കൺവീനർ ബിനു ഗോപാൽ സ്വാഗതം പറഞ്ഞു. കൺവീനറായി ബിനുഗോപൻ, സെക്രട്ടറിയായി സുജാതമതിബാൽ, കമ്മിറ്റി അംഗങ്ങളായി സുബാഷ്, പ്രസാദ്, ബിജു,രാജേഷ്, സുരേഷ്, പുഷ്പ, ലളിത, സുശീല, അനീഷ്, കുസുമം എന്നിവരെ തിരഞ്ഞെടുത്തു.