പത്തനംതിട്ട : എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ 114 ലിറ്റർ ഗോവൻ മദ്യവുമായി രണ്ടുപേരെ അറസ്റ്റുചെയ്തു. എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും പത്തനംതിട്ട എക്‌സൈസ് ഇന്റലിജൻസും ഇന്നലെ പുലർച്ചെ 2 30 ഓടെയാണ് അടൂർ ഹൈസ്‌കൂൾ ജംഗ്ഷനിൽ വാഹന പരിശോധന നടത്തിയത്. കെഎൽ 31 സി 3054 ലോറിയിൽ 750 മില്ലി ലിറ്ററ്റിന്റെ 192 കുപ്പികളിലായാണ് മദ്യം കൊണ്ടുവന്നത്.
കണ്ണൂർ തലശേരി അയ്യങ്കുന്ന് ഇടപ്പുഴ ചരുവിളവീട്ടിൽ സുരേഷ് (36), തളിപ്പറമ്പ് ചുഴലി നെടുമുണ്ട പുതുപ്പറമ്പിൽ തോമസ് (41) എന്നിവരെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോറിയും കസ്റ്റഡിയിലാണ്.
സർക്കിൾ ഇൻസ്‌പെക്ടർ എസ് സഞ്ജീവ് കുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസർമാരായ രാധാകൃഷ്ണൻ, ശശിധരൻ പിള്ള, സുരേഷ് ടി എസ്, മനോജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിനുരാജ്, ശ്രീ ആനന്ദ്, സജിമോൻ, ഡ്രൈവർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.