പത്തനംതിട്ട: രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ രാവിലെ 9.30 മുതൽ ഉച്ചക്ക് 2 വരെ പത്തനംതിട്ട നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വി.കോട്ടയത്തു നിന്നും ചന്ദനപ്പള്ളിയിൽ നിന്നും താഴൂർക്കടവ് വഴി പത്തനംതിട്ടയ്ത്ത് പോകുന്ന വാഹനങ്ങൾ വള്ളിക്കോട് വായനശാല ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് തൃപ്പാറ വഴി കൈപ്പട്ടൂരിലെത്തി പത്തനംതിട്ടയ്ക്ക് പോകണം. കോന്നി, ആനക്കൂട് വഴി പ്രമാടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഇളകൊള്ളൂർ ക്ഷേത്രത്തിന് സമീപം തിരിഞ്ഞ് കോന്നി, കുമ്പഴ റോഡിലെത്തി പത്തനംതിട്ടയ്ക്ക് പോകേണ്ടതാണ്. കുമ്പഴയിൽ നിന്നും മറ്റു റൂട്ടുകളിൽ നിന്നും അബാനിൽ എത്തി മുത്തൂറ്റ് ഹോസ്പിറ്റൽ ജംഗ്ഷൻ വഴി പേകേണ്ട വാഹനങ്ങൾ അബാനിൽ നിന്ന് സെൻട്രൽ ജംഗ്ഷനിൽ എത്തി പോസ്റ്റ് ഓഫീസ് റോഡ് വഴി പോകേണ്ടതാണ്.

തിരിച്ചുള്ള യാത്രയിൽ

രാവിലെ 9.30 മുതൽ ഉച്ചക്ക് 2 വരെ താഴൂർക്കടവ് -പത്തനംതിട്ട റൂട്ടിലൂം, താഴൂർക്കടവ്-പൂങ്കാവ് റൂട്ടിലും, പൂങ്കാവിൽ നിന്നും നേതാജി സ്‌കൂൾ വഴി അഴൂരിലേക്കുമുള്ള റൂട്ടിലും, സെൻട്രൽ ജംഗ്ഷനിൽ നിന്ന് പൊലീസ് സ്റ്റേഷൻവഴി അഴൂർ റൂട്ടിലും, സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് റിംഗ് റോഡ് വഴി അഴൂരിലേക്കുമുള്ള ഗതാഗതവും അനുവദിക്കുന്നില്ല. സമ്മേളനത്തിന് എത്തുന്ന യു.ഡിഎഫ് പ്രവർത്തകരുടെ വാഹനങ്ങൾ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന് സമീപം എൽ.ഐ.സി ഓഫീസിന് എതിർവശമുള്ള ഗ്രൗണ്ടിലും, സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ മുതൽ പൊലീസ് ക്വാർട്ടേഴ്‌സ് വരെയുള്ള റിംഗ് റോഡിന്റെ വടക്ക് ഭാഗത്തും താഴെ വെട്ടിപ്പുറത്തുള്ള ശബരിമല ഇടത്താവളത്തിലും പാർക്ക് ചെയ്യണം.