ചെങ്ങന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു.തിരുവൻ.വണ്ടൂർ കാഞ്ഞിരക്കാട്ട് പുത്തൻവീട്ടിൽ ഗോപാലകൃഷ്ണ പിളളയുടെ മകൻ മധുസുദനൻ പിള്ള (52) ആണ് മരണമടഞ്ഞത് . മാർച്ച് 8 ന് രാത്രി 8 നായിരുന്നു അപകടം. തിരുവൻവണ്ടൂർബ ഇര മല്ലിക്കര റോഡിൽ കള്ളിക്കാട്ട് പടിയിൽ മധുസൂദനൻപിള്ള സഞ്ചരിച്ച സ്‌കൂട്ടർ ഇലക്ടിക്ക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായിപരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഞായറാഴ്ച രാവിലെയാണ് മരണമടഞ്ഞത് ഭാര്യ: ഗിരിജാകുമാരി .മക്കൾ: മഞ്ജു, അഞ്ജു. സംസ്‌കാരം നടത്തി.