തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 11-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷൻ നഗറിൽ പ്രതിഷ്ഠിക്കുവാനുള്ള ദിവ്യജ്യോതി ശിവഗിരി മഹാസമാധി മണ്ഡപത്തിൽ നിന്ന് ഏറ്റുവാങ്ങി. യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീനാരായണ ധർമ്മസംഘം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ജാഥ ക്യാപ്റ്റന്മാരായ തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ എന്നിവർക്ക് ദിവ്യജ്യോതി പകർന്ന് നൽകി. ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈദീകസമിതി രക്ഷാധികാരി ഷാജി ശാന്തി, കൺവീനർ സുജിത്ത് ശാന്തി എന്നിവർ നേതൃത്വം നൽകി. യൂണിയൻ വനിതസംഘം ചെയർപേഴ്‌സൺ അംബിക പ്രസന്നൻ, കൺവീനർ സുധാഭായ്, യൂത്ത്മൂവ്മന്റ് ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം, കൺവീനർ രാജേഷ് തൈമറവുംകര, സൈബർസേന ചെയർമാൻ മഹേഷ്.എം, കൺവീനർ അശ്വിൻ ബിജു, രവിവാരപാഠശാല കോ ഒാർഡിനേറ്റർ വിശ്വനാഥൻ വേട്ടവക്കോട്ട്, അനിൽ ചക്രപാണി, പ്രസാദ് കരിപ്പക്കുഴി, അനീഷ് മഠത്തൂംഭാഗം, എം.കെ.സുകുമാരൻ, ബിബിൻ ബിനു എന്നിവർ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് ഓതറ ഗുരുദേവ ക്ഷേത്രത്തിൽ ദിവ്യജ്യോതി പ്രതിഷ്ഠിച്ചു. ഇന്ന് രാവിലെ എട്ടിന് ഓതറ 350 ശാഖയിൽ നിന്ന് കിഴക്കൻ മേഖല, പടിഞ്ഞാറൻ മേഖലകളായി ദിവ്യജ്യോതി പ്രയാണവും വിളംബര ഘോഷയാത്രയും ആരംഭിക്കും. യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ബിജു ഇരവിപേരൂർ, പി.എസ്.വിജയൻ, എസ്.രവീന്ദ്രൻ എന്നിവർ ദിവ്യജ്യോതി പ്രയാണത്തിന് നേത്യത്വം നൽകും. ശാഖകളിൽ പര്യടനം നടത്തി വൈകിട്ട് 6.30ന് മനയ്ക്കച്ചിറ കൺവെൻഷൻ നഗറിൽ ധർമ്മ പതാക ഉയർത്തും.