pc
മല്ലപ്പളളിയിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് യോഗം പി.സി.ജോർജ് ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പളളി: വിശ്വാസി സമൂഹത്തെ ജയിലിലടച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കേരള ജനപക്ഷം രക്ഷാധികാരി പി.സി ജോർജ്ജ് എം.എൽ.എ പറഞ്ഞു. മല്ലപ്പള്ളിയിൽ നടന്ന എൻ.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്ത് വർഷത്തെ നിഷ്ക്രിയത്വമാണ് ആന്റോ ആന്റണി എം.പി യുടെ ബാക്കിപത്രം. രാജ്യം വികസനപാതയിൽ മുന്നേറുമ്പോൾ പത്തനംതിട്ടയിൽ വികസന മുരിടിപ്പാണ്. വികസന കാര്യത്തിൽ ഇടതു വലതു മുന്നണികൾ പത്തനംതിട്ടയെ അവഗണിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം ചെയർമാൻ കുറ്റൂർ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.പ്രതാപചന്ദ്രവർമ്മ, , സന്തോഷ് മാത്യു, , ജി.നരേഷ് കുമാർ, മോഹനൻ ഗോപാലകൃഷ്ണകുറുപ്പ് പ്രദീപ് വള്ളംകുളം, എം.ഡി.ദിനേശ്കുമാർ, സുരേഷ് ഓടക്കൽ, സന്ധ്യാമോൾ, ശ്രീലേഖ രഘുനാഥ്, അനിൽ കുമാർ, സി.വി. ജയൻ, പ്രകാശ് വടക്കേമുറി, എന്നിവർ പ്രസംഗിച്ചു.