കോഴഞ്ചേരി: വിശ്വാസികളെ വെല്ലുവിളിച്ചും രാഷ്ട്രീയ പ്രതിയോഗികളെ കേസിൽ കുടുക്കുകയും ചെയ്യുന്ന അസുരൻമാരാണ് കേരളം ഭരിക്കുന്നതെന്ന് ഒ. രാജഗോപാൽ എം.എൽ.എ. പറഞ്ഞു. എൻ.ഡി.എ. സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന ആറന്മുള നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക രാഷ്ട്രങ്ങൾക്കിടയിൽ ഭാരതത്തിന്റെ യശസുയർത്തിയ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ഉയർച്ചയാണ് നരേന്ദ്ര മോദി ആദ്യം നടപ്പിലാക്കിയത്. ദരിദ്ര കുടുംബത്തിൽ ജനിച്ച ആളായതുകൊണ്ട് ദാരിദ്യം മാറ്റാൻ ഏറ്റവും അടിത്തട്ടിൽ ഉള്ളവരെ ഉദ്ധരിക്കുന്നതിനുള്ള ശ്രമമാണ് കവിഞ്ഞ അഞ്ച് വർഷവും പ്രധാനമന്ത്രി മോദി ഗവൺമെന്റ് നടത്തിയത്. വികസനവും, വിശ്വാസവും ഇവിടെ സംരക്ഷിക്കപ്പെടണമെന്നും ഒ. രാജഗോപാൽ പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം വി.എൻ. ഉണ്ണി, ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, വനിത മോർച്ച സംസ്ഥാന സെക്രട്ടറി ബിന്ദു പ്രസാദ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് വിജയ് വിദ്യാസാഗർ, ബിഡിജെഎസ് ജില്ലാ സെക്രട്ടറി അഡ്വ. പി.സി. ഹരി, കേരള ജനപക്ഷം ജില്ലാ പ്രസിഡന്റ് വി. കൃഷ്ണകുമാർ, ജില്ല സെക്രട്ടറി എബി മലഞ്ചരുവിൽ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.ജി. സുരേഷ് കുമാർ, കെ. അശോക് കുമാർ, പ്രസിഡന്റ് എം.എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റുമാരായ വിദ്യാധിരാജൻ, പി. ബാബു, സംസ്ഥാന സമിതിയംഗങ്ങളായ ശിവപ്രസാദ്, രമണി വാസുകുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജയൻ വല്ലൂഴത്തിൽ എന്നിവർ സംസാരിച്ചു.
ഫോട്ടോ
എൻ.ഡി.എ. സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കോഴഞ്ചേരിയിൽ നടന്ന . ആറന്മുള നിയോജക മണ്ഡലം സമ്മേളനം ഒ. രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.