car-accident
പറന്തലിലുണ്ടായ അപകടത്തിൽ തകർന്ന കാർ

പന്തളം: കാർ നിയന്ത്രണം വിട്ട് ആലിലും മൈനാ​പ്പള്ളിൽ ക്ഷേത്ര കാണിക്കവഞ്ചിയിലും ഇടിച്ച് 6 പേർക്കു പരിക്കേറ്റു. കാർ യാത്രികരായ പറന്തൽ പൊങ്ങലടി ധന്യ വിഹാറിൽ മനോജ്(45), മക്കളായ ജാനകി (8), മൈഥിലി (3), മിഥുല (3) സഹോദരന്റെ മകളായ ദേവന (7), ബന്ധു പറന്തൽ പുത്തൻ കളീക്കൽ ജനാർദ്ദനക്കുറുപ്പ് (75) എന്നിവർക്കാണ് പരിക്ക്. ഇന്നലെ വൈകിട്ട് നാലരയോടെ എംസി റോഡിൽ പറന്തൽ സർവീസ് സഹകരണ ബാങ്കിനു മുന്നിലാണ് അപകടം. പന്തളത്തുനിന്ന് പറന്തലിലേക്കു വരികയായിരുന്നു ഇവർ. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.