arrest
പ്ലാപ്പള്ളി ഒറ്റക്കലു ഭാഗത്തു നിന്നും തേക്ക് തടികൾ മുറിച്ച കേസിൽ പിടികൂടിയവർ

റാന്നി: പ്ലാപ്പള്ളി ഒറ്റക്കൽ ഭാഗത്തു നിന്ന് തേക്ക് തടികൾ മുറിച്ചു കടത്തിയവരെ ഫോറസ്റ്റ് അധികൃതർ പിടികൂടി. സീതത്തോട് പൂവേലിക്കുന്ന് സ്വദേശി പാണട്ട് ഷാജി (42), സീതത്തോട് വലുപാറ മേലേവീട്ടിൽ അബ്ദുൾ റഹിം(55),കൊല്ലം ചന്ദനത്തോപ്പ് സ്വദേശി കരുവാൻ ഷാജി(42) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ രാവിലെയാണ് പ്രതികളെ പിടികൂടിയത്. തേക്ക് തടികളും കടത്തിക്കൊണ്ടുപോകുവാൻ ഉപയോഗിച്ച രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തൊണ്ടിത്തടികൾ കണ്ടെടുത്തത് കൊല്ലം ചന്ദനത്തോപ്പിലുള്ള കരുവ തടിമില്ലിൽ നിന്നുമാണ് . ഒന്നാം പ്രതിയായ കരുവാൻ ഷാജി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. റാന്നി റേഞ്ച് ഓഫീസർ ആർ.അധീഷ് ,രാജാമ്പറ സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ വി രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.