കോഴഞ്ചേരി: തിരഞ്ഞെടുപ്പിൽ കേരളം യാഥാസ്ഥിതികത്വത്തിനെതിരെ വിധി എഴുതുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ അഭിപ്രായപ്പെട്ടു. ജില്ലാ നേതൃയോഗം കോഴഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനാ കല്പനകളെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ നാടിന്റെ ജനാതിപത്യ മതേതര സമീപനങ്ങൾക്ക്​ ഭീക്ഷണിയാണ്. ഈ സാഹചര്യം ഗൗരവമായി പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ഓ.സി.ജനാർദ്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ജനാർദ്ദനൻ, സംഘടനാ സെക്രട്ടറി പി.കെ.രാജൻ, സെക്രട്ടേറിയേറ്റംഗം സുജ സതീഷ്, എൻ.സി.രാജപ്പൻ, പി.കെ.പൊന്നപ്പൻ, അജയൻ മക്കപ്പുഴ, എം.കെ.സുരേഷ്, ടി.വി.സതീഷ്, ജില്ലാ സെക്രട്ടറി അനിൽ ബെഞ്ചമിൻ പാറ, പി.കെ.സുരേഷ്, പി.എസ്.രതീഷ് ലാൽ, മഞ്ജു ബിനു എന്നിവർ സംസാരിച്ചു.