kavi

പത്തനംതിട്ട: ആവേശപ്പോരാട്ടത്തിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി രണ്ടുനാൾ കൂടി. ഞായറാഴ്ച അവധി ദിവസമായതിനാൽ കൊട്ടിക്കലാശത്തിന് കൊഴുപ്പേകും. ത്രികോണപ്പോര് പൊടിപൊടിക്കുന്ന മണ്ഡലത്തിൽ സ്ഥാനാർത്ഥികൾ അവസാന വട്ട ഒാട്ടത്തിലേക്കു കടന്നു. മൈക്ക് അനൗൺസ്മെന്റുകൾക്ക് വീറും വാശിയുമേറി. വിജയം ഉറപ്പിക്കാനുളള എല്ലാ സാദ്ധ്യതകളും തേടിയുളള പരക്കംപാച്ചിലിലാണ് മുന്നണി നേതാക്കൾ. മത, സമുദായ നേതാക്കളെ നേരിൽക്കണ്ട് സഹായം തേടാൻ മൂന്നു മുന്നണികളുടെയും നേതാക്കൾ അണിയറ നീക്കങ്ങൾ സജീവമാക്കി. പകലത്തെ വെയിലും വൈകിട്ടത്തെ മഴയും വകവയ്ക്കാതെയാണ് പ്രവർത്തകരുടെ വീടുകയറ്റം.

തിരുവല്ലയിൽ ആന്റോ ആന്റണിക്ക് വരവേൽപ്പ്

തിരുവല്ല: യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് തിരുവല്ലയിൽ ആവേശകരമായ സ്വീകരണം. രാവിലെ ചാത്തങ്കേരി കടവിൽ മുൻ മന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നിരവധി പേരാണ് അണിനിരന്നത്. പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലും ആവേശകരമായ സ്വീകരണമാണ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. പൊള്ളുന്ന വെയിലിനെ വകവെക്കാതെ നിരവധി പേരാണ് പിന്തുണ അറിയിച്ചു പ്രചാരണ പരിപാടിയിൽ അണിനിരന്നത്.

.....

പന്തളത്ത് സുരേന്ദ്രന്റെ റോഡ് ഷോ

തിരുവല്ലയുടെയും റാന്നിയുടെയും ഹൃദയം കവർന്ന് പന്തളത്ത് റോഡ്ഷോയുമായി എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ. കടയ്ക്കാട് ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ആവേശകരമായ സുരേന്ദ്രന്റെ റോഡ്ഷോ പന്തളം നഗരം ചുറ്റിയാണ് സമാപിച്ചത്. എൻ.ഡി.എ ഭാരവാഹികൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

തിരുവല്ല കാവുംഭാഗം ഏറങ്കാവ് ക്ഷേത്രദർശനത്തോടെയാണ് കെ.സുരേന്ദ്രൻ ഇന്നലെ തിരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. പിന്നീട് കോച്ചാരിമുക്കം , കവിയൂർ, മല്ലപ്പള്ളി കാട്ടാമല കോളനി എന്നിവിടങ്ങളിൽ സ്വീകരണങ്ങളേറ്റ് വാങ്ങി റാന്നി മണ്ഡലത്തിലേക്ക് തിരിച്ചു. പമ്പയാറിൽ മുങ്ങി മരിച്ച കുംബളാപൊയ്കയിലെ യുവാക്കളുടെ വീടും അദ്ദേഹം സന്ദർശിച്ചു. റാന്നി മണ്ഡലത്തിലെ മോതിരവയൽ, ചേത്തക്കൽ, എടമുറി, അങ്ങാടി, പേട്ട എന്നിവിടങ്ങളിലും സ്വീകരണം ലഭിച്ചു.

.....