ചെങ്ങന്നൂർ: മീഡിയാ സെന്ററിന്റെയും സ്വീപ് ടീമിന്റെയും സംയുക്താഭിമുഖ്യത്തിൽ പുതിയവോട്ടിംഗ് രീതിയും മെഷീന്റെ പ്രവർത്തനങ്ങളും പരിചയപ്പെടുത്തി. ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്‌ളോക്ക് ഹൗസിംഗ് ഓഫീസർ വി.ജി.ജോൺ,. അസി. റിട്ടേണിംഗ് ഓഫീസർ ചെങ്ങന്നൂർ ആർ ഡി.ഒ അലക്‌സ് ജോസഫ്, തഹസീൽദാർ ജിനു പുന്നൂസ്, ബ്‌ളോക്ക് ഡവലപ്‌മെന്റ് ഓഫീസർ എസ്.ഹർഷൻ, നോഡൽ ഓഫീസർമാരായ എം.ജി ഉഷ, ശന്തനു പ്രദീപ്, ആർ.അനൂപ്, പബ്‌ളിക് റിലേഷൻ ഓഫീസർ ചന്ദ്രഹാസൻ വടുതല, മീഡിയാ സെന്റർ ട്രഷറർ സാം കെ ചാക്കോ എന്നിവർ സംസാരിച്ചു. ഹരിതചട്ടം സംബന്ധിച്ച ലഘുലേഖകൾ, പോസ്റ്ററുകൾ എന്നിവയുടെ പ്രകാശനം മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സാം കെ.ചാക്കോയ്ക്ക് കൈമാറി കളക്ടർ നിർവഹിച്ചു.