പത്തനംതിട്ട : ബി.ജെ.പി നേതാവ് അമിത് ഷായുടെ റോഡ് ഷോ നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ, ജനറൽ ആശുപത്രി, ഗാന്ധി സ്ക്വയർ, മിനി സിവിൽ സ്റ്റേഷൻ , അബാൻ , പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തിരുവല്ലയിൽ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങൾ പുന്നലത്ത് പടി ജംഗ്ഷനിൽ നിന്ന് വലത് വശം തിരിഞ്ഞ് സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളിന് മുൻവശത്ത് കൂടി സ്റ്റേഡിയം ജംഗ്ഷൻ വഴി പോകണം.
തിരുവല്ലയിലേക്ക് പോകേണ്ട വാഹനങ്ങൾ സ്റ്റേഡിയം ജംഗ്ഷൻ, ഓമല്ലൂർ അമ്പലം ജംഗ്ഷൻ വഴി പ്രക്കാനം - ഇലന്തൂർ ജംഗ്ഷൻ വഴി പോകണം.
കുമ്പഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും കുമ്പഴഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും ഡിപിഒ ജംഗ്ഷൻ മൈലപ്ര പള്ളിപ്പടി ജംഗ്ഷൻ വഴി പോകണം.
പാർട്ടി പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾക്ക് സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ ഡിപിഒ ജംഗ്ഷൻ വരെ ഇടത് വശം ചേർന്ന് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
അബാൻ ജംഗ്ഷൻ മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ അഴൂർ - സ്റ്റേഡിയം ജംഗ്ഷൻ വരെ രാവിലെ 10 മണി മുതൽ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കും.