പത്തനംതിട്ട: ശക്തമായ മഴയെതുടർന്ന് പത്തനംതിട്ടയിലെ റോഡ് ഷോയിൽ പങ്കെടുത്തതിന് ശേഷം അടുത്ത സ്വീകരണ സ്ഥലത്തേക്കുള്ള അമിത് ഷായുടെ യാത്ര വൈകി. കനത്ത മഴയിലും കാറ്റിലും ഹെലികോപക്ടർ പറന്നുയരാൻ ബുദ്ധിമുട്ട് നേരിട്ടതാണ് മുൻ നിശ്ചയിച്ചതിൽ നിന്ന് അരമണിക്കൂറോളം യാത്ര വൈകാൻ കാരണമായത്. നേരത്തെ അഞ്ചരയോടെ പത്തനംതിട്ടയിലെ പരിപാടി അവസാനിപ്പിച്ച ആലപ്പുഴയിലേക്ക് മടങ്ങാനാണ് നിശ്ചയിച്ചിരുന്നത്.

ഹെലികോപക്ടർ പറന്നുയരാൻ വൈകിയതിനാലും പ്രതികൂല കാലവസ്ഥയെ തുടർന്നും ആലപ്പുഴയിലെ പരിപാടി റദ്ദാക്കി അമിത് ഷാ തിരുവന്തപുരത്തേക്കാണ് മടങ്ങിയത്. നേരത്തെ പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിൽ റോഡ് ഷോ അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ റോഡ് ഷോ അബാൻ ജംഗ്ഷനിലെത്തിയപ്പോഴേക്കും മഴ ശക്തമായതോടെ തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.