പത്തനംതിട്ട : വയനാട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെ മണ്ഡലപര്യടനത്തിനിടയിൽ മുസ്ലീംലീഗ് - കോൺഗ്രസ് - സി.പി.എം ഗുണ്ടകൾ അക്രമിച്ചതിൽ പ്രതിഷേധിച്ച് എൻ.ഡി.എ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷനായിരുന്നു. ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ നേതാക്കളായ അഡ്വ. പി.സി. ഹരി, അഡ്വ. ബോബി കാക്കാനപ്പള്ളിൽ, പി. ബി. സതീഷ്ബാബു, പി. കെ. പ്രസന്നകുമാർ, ജി. സോമനാഥൻ, സുനിൽ അടൂർ, സരള പുരുഷോത്തമൻ, പ്രിജി ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.