പത്തനംതിട്ട : കാലവർഷത്തിൽ തകർന്ന വീട്ടിൽ ദുരിത ജീവിതം നയിച്ച മുത്തശിയ്ക്കും കുടുംബത്തിനും പുതിയ വീട് നിർമ്മിച്ചു നൽകി മാതൃകയാകുകയാണ് വയലത്തല മാർസേവേറിയോസ് സ്ലീബാ ഓർത്തഡോക്സ് പള്ളി പ്രവാസി വാട്ട്സ് ആപ്പ് കൂട്ടായ്മ. വയലത്തല പരുത്തിക്കൽ തങ്കമ്മ വർഗീസിനാണ് വീട് നിർമ്മിച്ചു നൽകുന്നത്. എൺപതു കഴിഞ്ഞ രോഗിയായ തങ്കമ്മ മകന്റെ കുടുംബത്തോടൊപ്പം തീർത്തും തകർന്ന വീട്ടിൽ വർഷങ്ങളായി കഴിഞ്ഞു വരികയായിരുന്നു. മൂന്നു മുറിയും, ഹാളും, പാചകമുറിയും, ശുചിമുറിയും ഉൾപ്പെടുന്ന 850 സ്ക്വയർ ഫീറ്റുള്ള കോൺക്രീറ്റ് വീട് 7,50,000/- രൂപ ചെലവിലാണ് നിർമ്മിച്ചത്. പുതിയ വീടിന്റെ കൂദാശയും താക്കോൽ ദാനവും നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് 24ന് ഉച്ചക്ക് 3ന് നിർവഹിക്കും.