പത്തനംതിട്ട: എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് പത്തനംതിട്ട ആനപ്പാറ ഗവ. സ്കൂളിലാണ് വോട്ട്. രാവിലെ ഏഴിന് കുടുംബസമേതം എത്തി വോട്ടു ചെയ്യും. യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലാണ് വോട്ടു ചെയ്യുന്നത്. രാവിലെ പതിനൊന്നു മണിയോടെ അദ്ദേഹം കുടുംബസമേതം വോട്ടു ചെയ്യാനെത്തും. എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രനും കുടുംബത്തിനും കോഴിക്കോട്ട് ഉളേള്യരിയിലാണ് വോട്ട്. കോഴിക്കോട്ടേക്ക് പോകുന്ന കാര്യം ഇന്ന് രാവിലെ തീരുമാനിക്കും.