പത്തനംതിട്ട: മുറിഞ്ഞകൽ എസ്.എൻ.ഡി.പി യോഗം 175ാം ശാഖയുടെ നവതി ആഘോഷങ്ങളുടെ സമാപനവും ആനക്കുളം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിന്റെ മൂന്നാമത് പുനപ്രതിഷ്ഠാ വാർഷികവും 25 മുതൽ 29 വരെ നടക്കും. എല്ലാദിവസവും രാവിലെ ആറിന് ഗുരുപൂജ,​ ശാന്തിഹവനം. 25ന് രാവിലെ 9..30ന് ശാഖാ പ്രസിഡന്റ് വി.പി.സലീം കുമാർ പതാക ഉയർത്തും. ഉച്ചയ്ക്ക് രണ്ടിന് വിളംബര ഘോഷയാത്ര. 26ന് രാവിലെ പത്തിന് മെഡിക്കൽ ക്യാമ്പ്. വൈകിട്ട് 5.30ന് ദേശതാലപ്പൊലി ഭദ്രദീപം കൊളുത്തൽ, 5.45ന് ദേശ താലപ്പൊലി.. വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ. 27ന് രാവിലെ 9ന് കുട്ടികളുടെ കലാ കായിക മത്സരങ്ങൾ, വൈകിട്ട് 4.30ന് സർവൈശ്വര്യപൂജ, മധു വെട്ടിക്കോട് ശാന്തി കാർമ്മികത്വം വഹിക്കും. രാത്രി 7.30ന് കുട്ടികളുടെ കലാപരിപാടികൾ. 28ന് രാവിലെ ഏഴിന് മാതൃസമ്മേളനം, സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.റിട്ട.ജില്ലാ വനിതാക്ഷേമ ഒാഫീസർ സുശീല മോഹൻദാസ്,​ റിട്ട. പ്രൊഫസർ ഡോ.എം.എൻ.ദയാനന്നദൻ എന്നിവർ പ്രഭാഷണം നടത്തും. വനിതാസംഘം പ്രസിഡന്റ് ശോഭന സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. രാത്രി ഒൻപതിന് അമ്പലപ്പുഴ സാരഥിയുടെ നാടകം. 29ന് രാവിലെ 6ന് ഗണപതിഹോമം. 9ന് കലശപൂജ.. ഉച്ചയ്ക്ക് 12..30ന് അന്നദാനം.. വൈകിട്ട് 6.30ന് നവതി സമാപന സമ്മേളനം.മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.പി.സലിംകുമാർ അദ്ധ്യക്ഷത വഹിക്കും. നവതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനവും ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ശിവഗിരി മഠം സെക്രട്ടറി സാന്ദ്രാനന്ദ സ്വാമിയും കുറുച്ചി അദ്വൈതാശ്രമത്തിലെ ധർമ്മചൈതന്യ സ്വാമിയും അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ.എം.എം ബഷീ‍ർ നവതി സന്ദേശം നൽകും. അടൂർ പ്രകാശ് എം.എൽ.എ,​ അഡ്വ.ടി.എസ്..സഞ്ജീവ്,​ യോഗം അസി..സെക്രട്ടറി എബിൻ അമ്പാടിയിൽ,​ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ..പത്മകുമാർ,​ അടൂർ യൂണിയൻ കൺവീനർ അഡ്വ.മണ്ണടി മോഹൻ,​ അടൂർ യൂണിയൻ ചെയർമാൻ അഡ്വ.മനോജ് കുമാർ,​ യൂണിയൻ കമ്മിറ്റി അംഗം ഷിബു കിഴക്കിടം,​ ഫാ.തോമസ് ചിറയത്ത്,​ കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ,​ അനിൽ ബഞ്ചമൻ പാറ,​ അഡ്വ..സത്യാനന്ദ പണിക്കർ,​ ബിനിലാൽ,​ ടി..എൻ..സോമരാജൻ,​ എം.മനോജ് കുമാർ,​ ജ്യോതിശ്രീ,​ മനോജ്,​ ശാന്തൻ,​ ആശാ സജി എന്നിവർ പ്രസംഗിക്കും.. ശാഖാ സെക്രട്ടറി അഡ്വ.കെ.അനിൽ സ്വാഗതവും ആഘോഷ കമ്മിറ്റി കൺവീനർ കെ.എൻ..ചന്ദ്രപ്രകാശ് തോട്ടത്തിൽ നന്ദിയും പറയും..