aby
പ്രസിഡൻറ് എബി കോശി ഉമ്മൻ

മല്ലപ്പള്ളി: സീനിയർ ചേംബർ തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി എബി കോശി ഉമ്മനും സെക്രട്ടറിയായി രാജൻ കെ.ജോർജ്ജും തെരഞ്ഞെടുക്കപ്പെട്ടു. അഡ്വ. ഷാജി ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. തോമസ് ജോർജ് (വൈസ് പ്രസി.), ബെന്നി പാറേൽ (ജോ. സെക്രട്ടറി), കുഞ്ഞുകോശി പോൾ (ട്രഷറാർ), പ്രൊഫ. ഏബ്രഹാം ജോർജ്, പ്രൊഫ. ജേക്കബ് എം.ഏബ്രഹാം, ജോർജ് ജോൺ, ഷാജി പാറേൽ (ഡയറക്ടേഴ്സ് ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മല്ലപ്പള്ളി സോഷ്യൽ ആൻഡ് കൾച്ചറൽ ട്രസ്റ്റ് ഹാളിൽ 28ന് വൈകിട്ട് 7.30ന് സ്ഥാനാരോഹണം നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മുഖ്യാതിഥിയായിരിക്കും.