kozhencherry-volleyball

കോഴഞ്ചേരി: ഈസ്റ്റ് ജനതാ സ്‌പോർട്ട്സ് ക്ലബ്ബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെയും കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അവധിക്കാല വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ.റോയിസൺ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് ബാബു വടക്കേൽ, കരുണാകരൻ കടമ്മനിട്ട, സോണി കൊച്ചുതുണ്ടിയിൽ, മാത്യൂ സഖറിയ, ഡോ. സൂസമ്മ മാത്യൂ, തോമസ് വർഗീസ്, റോയി ഫിലിപ്പ്, സിറിൾ സി. മാത്യൂ, സാബു ഇടത്തിന്റക്കിഴക്കേതിൽ, അനിൽ പമ്പ എന്നിവർ പ്രസംഗിച്ചു.