kalunk
ഓലിക്കൽ ഏലായിലെ കലുങ്ക്

കലഞ്ഞൂർ: കലഞ്ഞൂർ - ഇളമണ്ണൂർ റോഡിലെ ഓലിക്കൽ ഏലായിലെ കലുങ്ക് നി‌ർമ്മാണത്തിലെ അപാകതമൂലം സമീപത്തുള്ള വയലിലെ കൃഷി വെള്ളംകയറി നശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കലുങ്കിന്റെ വശങ്ങളിലെ മണ്ണും മാലിന്യവും ഒഴുകി തോട് അടഞ്ഞതുകാരണം വെള്ളം വയലിൽ കയറിയാണ് കൃഷി പൂർണമായും നശിച്ചത്. കലഞ്ഞൂർ പാറക്കൂട്ടത്തിൽ പ്രസാദ് പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. ഏത്തവാഴ, പയർ, ചേന, ചീര മുതലായവയാണ് നശിച്ചത്. ഇവിടെ വെള്ളം കെട്ടിക്കിടക്കുകയാണ്. കലുങ്കിന്റെ പണി തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.