ചെങ്ങന്നൂർ: കേരള രാഷ്ടീയത്തിലെ ത്യാഗ്യോജ്ജ്വല ജീവതത്തിന്റെ സ്വരൂപമായിരുന്നു മാർജി എന്ന് ബി.ജെ.പി ജില്ലാ ഉപാദ്ധ്യക്ഷൻ പി.കെ വാസുദേവൻ പറഞ്ഞു. ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നടത്തിയ മാരാർജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നിയോജക മണ്‌ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.വി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.ജി കർത്ത, ബി.ജെ.പി സംസ്ഥാന സമതിയംഗങ്ങളായ ഹരികുമാർ കല്ലിശേരി, ബി കൃഷ്ണകുമാർ, ഗോപൻ ചെന്നിത്തല, ഡി.വിനോദ് കുമാർ, സജു കുരുവിള, പ്രമോദ് കോടിയാട്ടുകര, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി സുജ.ജി.പിള്ള, അമ്പിളി ദേവി, അനിൽ ജോൺ, അനീഷ് മുളക്കുഴ, ബിജയകുമാർ, എസ്.വി പ്രസാദ് ,സത്യൻ പെണ്ണുക്കര എന്നിവർ സംസാരിച്ചു.