mr-rajesh-santhi
2019ലെ ഈസ്റ്റ് ഏഷ്യാ എക്‌സലന്റ് അവാർഡ് നേടിയ എം.ആർ. രാജേഷ് ശാന്തിയ്ക്ക് പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ്മ പുരസ്‌കാരം നൽകുന്നു

പന്തളം: 2019ലെ ഈസ്റ്റ് ഏഷ്യാ എക്‌സലന്റ് അവാർഡിനർഹനായ ഉള്ളന്നൂർ വിളയാടിശേരിൽ ഭദ്രകാളീക്ഷേത്രം മേൽശാന്തി എം.ആർ. രാജേഷ് ശാന്തിയെ അനുമോദിച്ചു. പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ യോഗം ഉദ്ഘാടനവും പുരസ്‌കാര ദാനവും നിർവഹിച്ചു. ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് ജി.രാമരാജൻ അദ്ധ്യക്ഷത വഹിച്ചു. ശിവശർമ്മൻ തന്ത്രി അനുഗ്രഹപഭാഷണം നടത്തി. സെക്രട്ടറി എസ്.മോഹൻകുമാർ, വൈസ് പ്രസിഡന്റ് വി.വി.സനൽകുമാർ, ട്രഷറർ ആർ.ആർ. സുരേഷ് ബാബു, വി. മനു, ലളിതാ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.