പഴകുളം : അംഗൻ വാടി കെട്ടിടത്തിന് മുകളിൽ തെങ്ങു വീണ് കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി നശിച്ചു.ഇന്നലെ വൈകിട്ട് 7ന് ഉണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ആലുംമൂട് പുള്ളിപ്പാറ5 ാം വാർഡിൽ 92-ാം അംഗൻവാടിയുടെ മുകളിൽലാണ് തെങ്ങ് വീണത്.ഇവിടെ 22 കുട്ടികളും ഒരു വർക്കറും, ഒരു ഹൈൽപ്പറുമാണുള്ളത്. പ്രവർത്തന സമയം കഴിഞ്ഞായതിനാൽ വൻ ദുരന്തം ഒഴിവായി.വളരെ കാലപഴക്കം ചെന്ന കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. സ്വന്തം സ്ഥലമുണ്ടായിട്ടും അംഗൻവാടിക്ക് പുതിയകെട്ടിടം വേണമെന്ന ആവിശ്യത്തിന് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അനുകൂലനിലപാട് സ്വീകരിക്കാത്തതിൽ രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും പ്രതിഷേധമുണ്ട് . പഞ്ചായത്ത് മെമ്പർ മനോജിന്റെ നേതൃത്വത്തിൽ തെങ്ങുമുറിച്ചുമാറ്റുന്നതിനുവേണ്ട നടപടികൾ സ്വീകരിച്ചു. മൂന്ന് ദിവസം അവധി നൽകി അറ്റകുറ്റപണിനടത്തി ക്ലാസ് പുനരാരംഭിക്കാൻ കഴിയുമെന്ന് പഞ്ചായത്തംഗം മനോജ് പറഞ്ഞു. കടുത്ത കുടിവെള്ളക്ഷാമം അനുഭവപെടുന്ന ഇവിടെ 2500രൂപയുടെ ബില്ലാണ് വാട്ടർ അതോറിറ്റി നൽകുന്നത് . മൂന്ന് മാസമായിവാട്ടർഅതോറിറ്റിയുടെ വെള്ളവും ലഭിക്കുന്നില്ല. കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന ആവിശ്യത്തിനും പരിഹാരമായില്ല.