house
സേവാഭാരതി പുനർജ്ജനി തലചായ്ക്കാൻ ഒരിടം പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ലയിൽ നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം തുകലശ്ശേരി മാതാ അമൃതാനന്ദമയി മഠാധിപതി ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ നിർവഹിക്കുന്നു

തിരുവല്ല: പ്രളയത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട കാവുംഭാഗം ചേപ്പിലയിൽ ഗീതയ്ക്ക് സേവാഭാരതി പുനർജ്ജനി തലചായ്ക്കാൻ ഒരിടം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ ശിലാസ്ഥാപനം തുകലശേരി മാതാ അമൃതാനന്ദമയി മഠാധിപതി ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ നിർവഹിച്ചു. രാക്ഷ്ട്രീയ സ്വയം സേവക സംഘം ശബരിഗിരി വിഭാഗ് സഹകാര്യവാഹ് വിനു കണ്ണഞ്ചിറ, ജില്ലാ സഹകാര്യവാഹ്‌ രാജേഷ് പുറയാറ്റ്, സേവാഭാരതി ജില്ലാ സംഘടനാ സെക്രട്ടറി കെ.ബാബു, ജില്ലാ സെക്രട്ടറി ബിജു ഗോപിനാഥ്, സേവാ പ്രമുഖ് ത്രിലോക്നാഥ്‌, മണ്ഡൽ കാര്യവാഹ് പ്രമോദ്, അജിത്, അനീഷ് തുകലശേരി, മനോജ് ജായി തുടങ്ങിയവർ പ്രസംഗിച്ചു.