കോഴഞ്ചേരി: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്തായുടെ 102-ാമത് ജന്മദിനം ഇന്ന് കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി ചാപ്പലിൽ ആഘോഷിക്കും. ഫെലോഷിപ്പ് ആശുപത്രിയിൽ വിശ്രമത്തിൽ കഴിയുന്ന അദ്ദേഹത്തെ കാണാൻ സന്ദർശകരുടെ തിരക്കാണ്.
ആശുപത്രിയിലെ ചാപ്പലിലും പ്രത്യേകം തയ്യാറാക്കിയ പന്തലിലുമായി നടക്കുന്ന ജന്മദിന ആഘോഷ ചടങ്ങ് രാവിലെ 8 ന് കുർബാനയോടെ ആരംഭിക്കും. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കുർബാനയ്ക്ക് നേതൃത്വം നൽകും.