s-kalleli
പർണ്ണശാല സമർപ്പണം

കോന്നി : കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഒഴുക്ക് ശിലയിൽ നിർമ്മിച്ച പർണ്ണശാല സമർപ്പണം ചെയ്തു. പുണ്യ നദികളിൽ നിന്നും വിധി പ്രകാരം കണ്ടെത്തിയ ഒഴുക്ക് ശിലകളിൽ നിർമ്മിച്ച പർണ്ണ ശാല വരും കാലത്ത് ചരിത്ര മ്യൂസിയമായി ഉയരും . കാടിനോടും കാട്ടു മൃഗങ്ങളോടും ഇണങ്ങി ജീവിച്ച് 999 മലകൾക്ക് തുടിത്താളമേകി കല്ലേലി ഊരാളി അപ്പൂപ്പന്റെ ചരിത്ര സംഹിതകൾ കോർത്തിണക്കിയ കുംഭ പാട്ടിന്റെ കുലപതികൾ തന്റെ താളങ്ങൾ കാടിനും പുഴയ്ക്കും വിട്ടു കൊടുത്ത് ഓർമ്മ യായി എങ്കിലും കല്ലിലും കല്ലൻ മുളയിലും ഉണങ്ങിയ കമുകിൻ പാളയിലും കൊത്തി വെച്ചകുംഭ പാട്ടിന്റെ വരികളിലെ ഈണത്തിനും താളത്തിനും ഇനി പർണ്ണ ശാല വേദിയാകും. കാവിലെ പത്താമുദയ മഹോൽസവത്തോട് അനുബന്ധിച്ചാണ് നദികളിലെ ഒഴുക്ക് ശിലകൾ കണ്ടെത്തി പർണ്ണ ശാല നിർമ്മിച്ചത .ആദിമ ജനതയുടെ ഉണർത്തുപാട്ടും ഉറക്ക് പാട്ടും കുംഭ പാട്ടിലൂടെ പാടിക്കൊണ്ട് ദ്രാവിഡ ജനതയുടെ കലകൾ സംരക്ഷിക്കുവാൻ പർണ്ണ ശാലയിൽ വേദിയാകും . ചരിത്ര മ്യൂസിയത്തിലേക്ക് ദ്രാവിഡ ജനത ഉപയോഗിച്ചിരുന്ന ജംഗമ വസ്തുക്കൾ കൈവശം ഉള്ളവർ കല്ലേലി കാവിലെ പർണ്ണ ശാലയിൽ സമർപ്പിക്കാം .