bath
നവീകരിച്ച എട്ടടിപ്പടി സ്നാനഘട്ടം

തിരുവല്ല: മണിമലയാറിന്റെ കൈവഴിയിൽ എട്ടടിപ്പടിയിലെ നാശോന്മുഖമായ സ്നാനഘട്ടം പൊതുജനങ്ങളുടെ സൗകര്യാർത്ഥം നവീകരിക്കുന്നു. നെടുമ്പ്രം പഞ്ചായത്തിലെ എട്ടാം വാർഡിൽ പുല്ലംപ്ലാവിൽ - കാരാത്ര റോഡരികിലാണ് എട്ടടിക്കടവ്. ഇവിടുത്തെ സ്നാനഘട്ടത്തിന്റെ പുനരുദ്ധാരണം വെൺപാല കളത്തിപ്പറമ്പിൽ കെ.പി വിജയൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് നടത്തുന്നത്. തെരുവ് വിളക്കും പടിക്കെട്ടുകളും സ്ഥാപിച്ച് മനോഹരമാക്കിയ സ്നാനഘട്ടത്തിന്റെ സമർപ്പണം മെയ് ഒന്നിന് വൈകിട്ട് അഞ്ചിന് നടക്കും. തുടർന്ന് നടക്കുന്ന സമ്മേളനം നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.