മല്ലപ്പള്ളി: ഉപേക്ഷിക്കപ്പെട്ട നിലയിൽ റോഡരികിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ ആക്ടീവാ സ്കൂട്ടർ തേടി അവകാശികൾ എത്തിയില്ല. തിരുവല്ല റെജിസ്ട്രേഷനിലുള്ള കെ.എൽ. 27 എ 2412 സ്കൂട്ടർ രണ്ട് മാസത്തിലധികമായി നെടുങ്ങാടപ്പള്ളി ജംഗ്ഷന് സമീപമാണ് ഉപേക്ഷിച്ചിരിക്കുന്നത്. കോട്ടയം- പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായ നെടുങ്ങാടപ്പള്ളിയിൽ വാഹനം കണ്ടെത്തിയ വിവരം അധികാരികളെ അറിയിച്ചിട്ടുള്ളതായി നാട്ടുകാർ പറയുന്നു. ഇതിനിടെ പലദിവസങ്ങളിലും സ്കൂട്ടർ മറിച്ചിട്ടും വഴിയിലോട്ട് അപകടകരമാംവിധം നീക്കിയിട്ടിട്ടും ആരും നടപടി സ്വീകരിച്ചിട്ടില്ല.