image
ചന്ദനപ്പള്ളി പെരുന്നാളിന് കൊടിയേറി

പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ് ജോർജ് തീർത്ഥാടന കത്തോലിക്കാ ദേവാലയ പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ.സജി മാടമണ്ണിൽ കൊടിയേറ്റുന്നതിന് നേതൃത്വം നല്കി. സെന്റ് ജോർജ് കുരിശടിയിൽ ഫാ.ജോൺ കൊടി ഉയർത്തി.

മേയ് 6നും 7 നുമാണ് പ്രധാന പെരുന്നാൾ. ഇന്നും നാളെയും മേയ് 1, 2, 3 തീയതികളിലും ബൈബിൾ ക്ലാസ് ഉണ്ടാവും. മേയ് ഒന്നിന് വൈകിട്ട് 3.30ന് സമൂഹബലി. 5ന് പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ റവ.യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ ഗ്രോട്ടോ കൂദാശ. 3ന് രാവിലെ 9ന് യുവജനസമ്മേളനം; 12.30 ന് കുർബാന. 4ന് രാവിലെ 6.30 ന് കുർബാന വൈകിട്ട് 6.30 ന് ഗാന ശ്രുശ്രൂഷയും സിസ്റ്റർ ആൻ മരിയ വചന സന്ദേശവും നൽകും. 5ന് രാവിലെ 8ന് കുർബാന. I0ന് കുട പ്രദക്ഷിണം 6 ന് രാവിലെ 7.30ന് കുർബാന. തുടർന്ന് പ്രദക്ഷിണം , തിരുസ്വരൂപ പ്രതിഷ്ഠ. നേർച്ചവിളമ്പ് .4.30 ന് വാദ്യമേളം. 6ന് എഴുന്നെള്ളിപ്പ്, 6.30ന് പത്തനംതിട്ട രൂപത സഹായമെത്രാൻ റവ.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത തിരുന്നാൾ സന്ദേശം നൽകും. വൈകിട്ട് 7ന് പ്രതിഷ്ഠയും ശേഷം റാസയും . 7ന് രാവിലെ 6 ന് ദേവാലയത്തിന്റെ നാല് ദിക്കുകളിൽ നിന്നും ചെമ്പെടുപ്പ്. 8.30 ന് തീർത്ഥാടകർക്ക് സ്വീകരണം. 8. 45ന് യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം. 11.30ന് തലയിൽ കൈവെയ്പ്പ് പ്രാർത്ഥനയും നിയോഗ സമർപ്പണവും. ഫാ.മാർട്ടിൻ പുത്തൻവീട് ,ഫാ.തോമസ് നെടുമാംകുഴി ,ഫാ.തോമസ് പടിപ്പുരയ്ക്കൽ, ഫാ.റോബിൻ കതളിവിളയിൽ എന്നിവർ കാർമ്മികത്വം വഹിക്കും. വൈകിട്ട് 3ന് ചന്ദനപ്പള്ളി ചെമ്പെടുപ്പ് റാസ .5.30ന് ആശീർവാദം. 11ന് സെന്റ് ജോർജ് കുരിശടി തിരുന്നാൾ. വൈകിട്ട് 4.30ന് നൊവേന. 12ന് രാവിലെ 8ന് റാസ. ആശീർവാദത്തിന് ശേഷം കൊടിയിറക്ക്.