s-inaugu
കൺവൻഷൻ

കൂടൽ: കൂടൽമലങ്കര കാതലിക് കൺവെൻഷൻ റവ.ഡോ.ജോസ് കുരുവി​ള ഒ.ഐ.സി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ നിർമ്മല മാതാ കോളജ് പ്രൊഫ. സിസ്റ്റർ ആൻ മരിയ വചനപ്രഘോഷണം നടത്തി. ഇടവക വികാരി ഫാ.ജോമോൻ ചിറയത്ത്, സിസ്റ്റർ അലീന, ട്ര​സ്റ്റി പി.ഡി. ഡാനിയൽ എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന ഭക്തസംഘടനാ വാർഷികം മേജർ അതിരൂപതാ ചാൻസിലർ റവ.ഡോ.ജോർജ് തോമസ് കൊച്ചുവിളയിൽ ഉദ്ഘാടനം ചെയ്തു.തോമസ് തുണ്ടിയത്ത്, ഫിലിപ്പ് ജോർജ്, വി.ടി. രാജൻ, മാത്യു ജ ജോൺ, മാത്യു ഡാനിയൽ, മോനി ബിജു, മേഴ്സി റോയി, മീനമാത്യു എന്നിവർ പ്രസംഗിച്ചു.