ചന്ദനപ്പള്ളി : തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി പ്രാർത്ഥനാമന്ത്രങ്ങൾ ഉരുവിട്ട് ആഗോള തീത്ഥാടന കേന്ദ്രമായ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിന് കൊടിയേറി. വികാരി ഫാ.വർഗീസ് കളീക്കൽ പള്ളി അങ്കണത്തിലെ സ്വർണ്ണക്കൊടിമരത്തിൽ കൊടിയേറ്റി. മൂന്നിന്മേൽ കുർബാനയ്ക്ക് കുര്യൻ വർഗീസ് കോർ എപ്പിസ്കോപ്പ, ഫാ. വർഗീസ് കളീയ്ക്കൽ, ഫാ. പി.കെ.തോമസ് എന്നിവർ കാർമ്മികത്വം വഹിച്ചു. ട്രസ്റ്റി ബാബുജി കോശി, സെക്രട്ടറി ജോയി ടി.ജോൺ എന്നിവർ നേതൃത്വം നൽകി.