samooha-vivaham
ചെങ്ങന്നൂർ മന്ത്രവിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ നടന്ന രണ്ടാമത് സമൂഹവിവാഹം

ചെങ്ങന്നൂർ : മന്ത്ര വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ സമൂഹ വിവാഹം നടത്തി. രണ്ട് യുവതീ യുവാക്കളുടെ വിവാഹമാണ് നടത്തിയത്. ഇവിടുത്തെ വിദ്യാർത്ഥികൾ ഗുരുദക്ഷിണയായി സമാഹരിച്ച തുക ഉപയോഗിച്ചാണ് വിവാഹ ചിലവുകൾ നിർവഹിച്ചത്. മൂന്ന് പവൻ വീതം സ്വർണം, വസ്ത്രം, നിലവിളക്ക് തുടങ്ങിയവ ഉപഹാരമായി നൽകി. 2016 ലും മന്ത്രവിദ്യാപീഠം സമൂഹ വിവാഹം നടത്തിയിരുന്നു. ആല മന്ത്രവിദ്യാപീഠം ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ ശ്രീപദം രാധാകൃഷണൻ നേതൃത്വം നൽകി. സജി ചെറിയാൻ എം.എൽ.എ മുഖ്യതിഥിയായി പങ്കെടുത്തു. മന്ത്രവിദ്യാപീഠം മുഖ്യ ആചാര്യൻ ടി.ഡി.പി. നമ്പൂതിരി ദമ്പതികളെ ആശീർവദിച്ചു. ശാന്തിഗിരി ആശ്രമാധിപതി ഗുരുരത്‌നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി. ആലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. വാസുദേവൻ, അഡ്വ.ഡി വിജയകുമാർ, ബി. കൃഷ്ണ കുമാർ, രമാ രാമചന്ദ്രൻ, പ്രസന്നൻ ആലാ എന്നിവർ ആശംസ അർപ്പിച്ചു.