bdo

ഇലന്തൂർ: കുഷ്ഠരോഗ നിർമ്മാർജ്ജന സർവ്വേ ഇലന്തൂർ ബ്ലോക്കിൽ വിളംബര റാലിയോടെ തുടങ്ങി. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന 7 ഗ്രാമപഞ്ചായത്തുകളിലേയും എല്ലാ വീടുകളും സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. ഇലന്തൂർ കമ്മ്യൂണിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 464 പേർക്ക് ഇതിനായി പരിശീലനം നൽകി. പരിശീലനം ലഭിച്ച വോളന്റിയർമാർ 14 ദിവസം കൊണ്ട് ബ്ലോക്കിലെ എല്ലാ വീടുകളും സന്ദർശിക്കും. രോഗലക്ഷണമുള്ളവരെ പരിശോധിച്ചു ചികിത്സ നൽകും.
വിളംബര റാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി.സത്യൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ ചെയർമാൻ എൻ.ശിവരാമൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജോൺ, ആരോഗ്യ ചെയർമാൻ കെ.പി മുകുന്ദൻ, മെഡിക്കൽ ഓഫീസർ ഡോ. മായ, ഹെൽത്ത് സൂപ്പർവൈസർ എം.പി.ജോൺ, ഹെൽത്ത് ഇൻസ്‌പെക്ടർ പി.ശശികുമാർ, ലേഡി ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാരി ആർ.എസ്, മറിയാമ്മ കെ.ജി എന്നിവർ നേതൃത്വം നൽകി.