s-perumbulickal

പന്തളം: ശക്തമായ കാറ്റിലും മഴയിലും പെരുമ്പുളിക്കൽ മേഖലയിൽ വ്യാപകമായ നാശം. പെരുമ്പുളിക്കൽ കരൂർ കൃഷ്ണൻ നായരുടെ വീടിനു മുകളിൽ മരം വീണു ഭാഗീകമായി കേടുപാടുകൾ സംഭവിച്ചു. കിഴക്കേ വാഴപ്പപള്ളിൽ കേശവക്കുറുപ്പിന്റെ 200 മൂട് വെറ്റിറിലക്കൊടി നിലംപൊത്തി. നിരവധി കർഷകരുടെ വാഴ,റബ്ബർ കൃഷികൾ നശിച്ചു. മരങ്ങൾ വീണു വൈദ്യുതിയും മുടങ്ങി.