mambara-road
മണിയാർ മാമ്പാറ റോഡിൽ മണ്ണിടിഞ്ഞു വീണപ്പോൾ

ചിറ്റാർ: മണിയാർ മാമ്പാറ റോഡിൽ മണ്ണിടിഞ്ഞു വീണു. തിങ്കളാഴ്ച്ച രാത്രി 7ന്
എ.വി.റ്റി ഫാക്ടറിക്ക് സമീപമാണ് മണ്ണിടിഞ്ഞത്. 50 ലോഡോളം മണ്ണും കല്ലും റോഡിൽ വീണിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രാവിലെ മുതൽ മണ്ണ് നീക്കം ചെയ്യാൻ തുടങ്ങി. വൈകിട്ട് 6നാണ് പൂർത്തിയായത്.
ഇതൂമൂലം ഗതാഗതം തടസപ്പെട്ടു. ഈ ഭാഗത്ത് മണ്ണിടിച്ചിൽ തുടരുന്നുണ്ട്. കഴിഞ്ഞ പ്രളയത്തിൽ മണിയാർ ഡാമിനു താഴ്ഭാഗത്തെ റോഡുവക്ക് അപകടകരമായി ഇടിഞ്ഞിരുന്നു. ഈ ഭാഗത്തു കൂടി കടന്നു പോകുന്ന മണിയാർ മമ്പാറ റോഡിന്റെ ഇടതു ഭാഗം വലിയ തിട്ടലാണ്.