പത്തനംതിട്ട: ചന്ദനപ്പള്ളി സെന്റ്‌ജോർജ് തീർഥാടന കത്തോലിക്കദേവാലയത്തിൽ നിർമ്മാണം പൂർത്തികരിച്ച ദൈവമാതാവിെന്റ ഗ്രോട്ടോയുടെ കൂദാശ ഇന്ന് നടക്കും. വൈകീട്ട് അഞ്ചിന് പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ഗ്രോട്ടോ കൂദാശ നിർവഹിക്കും. തുടർന്ന്‌നേർച്ചവിളമ്പും നടക്കും.