കൊട്ടിയം: രാഹുൽ ഗാന്ധി രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാകണമെന്നത് എല്ലാ വിഭാഗം ജനങ്ങളുടേയും ആഗ്രഹമാണെന്ന് കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ്ഖാൻ പറഞ്ഞു. കൊല്ലൂർവിള പള്ളിമുക്കിൽ യു.ഡി.എഫ് ഇരവിപുരം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ വിജയത്തിലൂടെ രാഹുൽ ഗാന്ധിക്കുള്ള കൊല്ലത്തിന്റെ പിന്തുണ ഉറപ്പാക്കാൻ സാധിക്കും. ഇതിനായി മുഴുവൻ യു.ഡി.എഫ് പ്രവർത്തകരും ആത്മാർത്ഥമായി പ്രവർത്തിക്കണമെന്ന് ഷാനവാസ് ഖാൻ ആഹ്വാനം ചെയ്തു.
നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. ബേബിസൺ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, മോഹൻ ശങ്കർ, എൻ. അഴകേശൻ, സജി ഡി. ആനന്ദ്, ആദിക്കാട് ഗിരീഷ്, ഇ. മേരീദാസൻ, ആദിക്കാട് മധു, രാജ്മോഹൻ, മണിയംകുളം ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.