പരവൂർ : ഇന്ത്യ സ്വീകരിച്ചത് മതാധിപത്യ സംസ്‌കാരമല്ലെന്നും ജനാധിപത്യ സംസ്‌കാരമാണെന്നും മുൻ എം.പി പീതാംബരക്കുറുപ്പ് പറഞ്ഞു. പരവൂർ ടൗൺ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ എസ്.എൻ.വി.ആർ.സി ബാങ്ക് അങ്കണത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ നിലനിൽക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കാൻ വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കാൻ പോവുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം രഘു, ഡി.സി.സി സെക്രട്ടറി സിസിലി സ്റ്റീഫൻ, ഷുഹൈബ്, പാരിപ്പള്ളി ബിജു, അഡ്വ. രാജേന്ദ്ര പ്രസാദ്, വി. പ്രകാശ് എന്നിവർ സംസാരിച്ചു. ഷെരീഫ് സ്വാഗതം പറഞ്ഞു.