എഴുകോൺ: എഴുകോൺ മാടൻകാവ് മഹാദേവർ ക്ഷേത്രത്തിലെ സപ്താഹ ജ്ഞാനയജ്ഞത്തിൻ്റെ ഭാഗമായിട്ടുള്ള രുഗ്മിണി സ്വയംവരം ഇന്ന്. രാവിലെ 5ന് ഹരിനാമകീർത്തനം, ഗണപതി ഹോമം, ഭാഗവത ഗ്രന്ഥ നമസ്കാരം, 8ന് ഭാഗവത പാരായണം, 12ന് സ്വയം വര സദ്യ, വൈകിട്ട് 6.30ന് ദീപാരാധന, തുടർന്ന് ആദ്ധ്യാത്മിക പ്രഭാഷണം. നാളെ വൈകിട്ട് 6ന് ഉത്സവത്തിനോട് അനുബന്ധിച്ചുള്ള വൈദ്യുതി ദീപാലങ്കാര വിസ്മയ കാഴ്ച്ചയുടെ സ്വിച്ച് ഓൺ കർമ്മം കൊട്ടാരക്കര ശ്രീശങ്കര ആർട്സ് കോളേജ് പ്രിൻസിപ്പാൾ ശിവശങ്കരപിള്ള നിർവ്വഹിക്കും.