photo
യു.ഡി.എഫ് പാവുമ്പാ മണ്ഡലം കൺവൻഷൻ കെ.പി.സി.സി സംസ്ഥാന ട്രഷറർ ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ ഐക്യഭാരതം എന്ന മുദ്രാവാക്യമാണ് രാഹുൽഗാന്ധി മുന്നോട്ട് വെയ്ക്കുന്നതെന്ന് കെ.പി.സി.സി സംസ്ഥാന ട്രഷറർ ജോൺസൺ എബ്രഹാം പറഞ്ഞു. ആലപ്പുഴ പാലർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്‌മാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാവുമ്പാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഇന്ന് കാണുന്ന എല്ലാ വികസന പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചത് കോൺഗ്രസാണ്. ബി.ജെ.പിയുടെ വിഘടനവാദ രാഷ്ട്രീയത്തിനും കേരളത്തിലെ അക്രമ രാഷ്ട്രീയത്തിനും എതിരെ വോട്ട് രേഖപ്പെടുത്തി ഷാനിമോൾ ഉസ്‌മാനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ. പാവുമ്പാ ബി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചിറ്റുമൂല നാസർ, രമാ ഗോപാലകൃഷ്ണൻ, എൻ. അജയകുമാർ, അഡ്വ. എം.എ. ആസാദ്, കെ.പി. രാജൻ, ഒ. കുഞ്ഞുപിള്ള, ഷാജഹാൻ, ഹംസ, ടോമി എബ്രഹാം, പാവുമ്പാ സുനിൽ തുടങ്ങിയവർ സംസാരിച്ചു.