al
യു.ഡി.എഫ് നെടുവത്തൂർ മണ്ഡലം കൺവെൻഷൻ കെ.പി.സി.സി സെക്രട്ടറി ജി. രതികുമാർ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും ഒരു കുടക്കീഴിൽ എത്തിയെന്നും വർഗീയതയും അക്രമരാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയുള്ള പോരാട്ടമാണ് യു.ഡി.എഫും കോൺഗ്രസും നടത്തുന്നതെന്നും കെ.പി.സി.സി സെക്രട്ടറി ജി. രതികുമാർ പറഞ്ഞു. മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിനായി നെടുവത്തൂർ മണ്ഡലം കമ്മിറ്റി നടത്തിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ മുഴുവൻ സീറ്റിലും യു.ഡി.എഫ് ജയിക്കുന്ന സാഹചര്യമാണ് ഉള്ളത്. മാവേലിക്കരയിൽ കൊടിക്കുന്നിൽ നടത്തിയ സമാനതകൾ ഇല്ലാത്ത ജനക്ഷേമ പ്രവർത്തനങ്ങൾ യു.ഡി.എഫിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബിജു കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എഴുകോൺ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. നേർക്കാഴ്ച പുസ്തകത്തിന്റെ വിതരണോദ്ഘാടനം കെ.പി.സി.സി നിർവാഹക സമിതി അംഗം എം.വി. ശശികുമാരൻ നായർ നിർവഹിച്ചു. എഴുകോൺ സത്യൻ, വെളിയം ശ്രീകുമാർ, ആർ. രാജശേഖരൻ പിള്ള, ജി. മുരുകദാസൻ നായർ, ബി. രാജേന്ദ്രൻ നായർ, കെ. മധുലാൽ, ബേബി പടിഞ്ഞാറ്റിൻകര, കുളക്കട രാജു, വി. ഗോപകുമാർ, ചാലൂക്കോണം അനിൽകുമാർ, നെടുവത്തൂർ വേണു, ടി.കെ. ജോർജ്ജ്കുട്ടി, ജെയ്‌സൺ ജോൺ, നെടുവത്തൂർ ചന്ദ്രശേഖരൻ, ബി. സുശീൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.