കൊല്ലം: മാവേലിക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ ചെങ്ങന്നൂർ ആർ.ഡി. ഒ മുൻപാകെയാണ് ചിറ്റയം പത്രിക നൽകിയത്.
ചെങ്ങന്നൂരിലെ എൽ.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനമായാണ് പത്രികാ സമർപ്പണത്തിനെത്തിയത്. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ്, എം.എൽ.എമാരായ സജി ചെറിയാൻ, ആർ. രാജേഷ്, ടി.ജെ. ആഞ്ചലോസ്, എ.പി. ജയൻ, സി.എസ്. സുജാത, എ. മന്മഥൻ നായർ, ബി. രാഘവൻ, കെ. ജഗദമ്മ, എ. ഷാജു എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.