convention
യു.ഡി.എഫ് പൂയപ്പള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻമന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ; കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൂയപ്പള്ളി മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ പൂയപ്പള്ളി ജഹോഷ് ഓഡി​റ്റോറിയത്തിൽ മുൻമന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ ബിനോയ് അദ്ധ്യക്ഷത വഹിച്ചു. എം. ജോയി, പി.ഒ. മാണി. ഹംസ റാവുത്തർ, സൂസൻമാണി, ഗീത ജോർജ്ജ്, വിഷ്ണു നമ്പൂതിരി, രാജു ചാവടി, പി.എസ്. പ്രദീപ്, പ്രകാശ്‌ മേനോൻ, ജയൻ കാ​റ്റാടി, വസന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.