കരുനാഗപ്പള്ളി: ചാരായം വാറ്റുന്നതിനായുള്ള കോടയും വാറ്റ് ഉപകരണങ്ങളുമായി മണപ്പള്ളി സ്വദേശി രമേശിനെ കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. ചാരായം വാറ്റുന്നതിനായി വീടിന്റെ ഒരു മുറിയിൽ വാട്ടർ ടാങ്കിലും അലൂമിനിയം കലത്തിലും സൂക്ഷിച്ചിരുന്ന കോടയാണ് പിടിച്ചെടുത്തത്. റെയ്ഡിൽ മധുസൂദനൻപിള്ള, എക്സൈസ് ഇൻസ്പെക്ടർ വിജിലാൽ, അനിൽകുമാർ, സന്തോഷ്, കിഷോർ, മൻസൂർ എന്നിവർ പങ്കെടുത്തു. ചില്ലറ മദ്യം വില്പന നടത്തിയിരുന്ന വള്ളിക്കുന്നം പാട്ടത്തിൽ ഉണ്ണിക്കൃഷ്ണനെയും 20 ലിറ്റർ വിദേശമദ്യവുമായി കരുനാഗപ്പള്ളി എക്സൈസ് ഇൻസ്പെക്ടറും സംഘവും ചേർന്ന് അറസ്റ്റു ചെയ്തു.