കൊല്ലം: ക്വയിലോൺ അത്‌ലറ്റിക് ക്ലബിന്റെ (ക്യു.എ.സി) സമ്മർ കോച്ചിംഗ് ക്യാമ്പ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു.
ക്യു.എ.സി വൈസ് പ്രസിഡന്റ് കെ. സോമയാജി, സെക്രട്ടറി ജി. രാജ്മോഹൻ, കെ.കെ. ഗോപാലകൃഷ്ണൻ, സഞ്ജീവ് സോമരാജൻ, ഡി. ഷാജു, ഡി. രാജീവ്, ബി. രാജു, കെ. രാധാകൃഷ്ണൻ, പി.വി. ശശിധരൻ എന്നിവർ സംസാരിച്ചു. ഫുട്ബാൾ, ബാസ്ക്കറ്റ് ബാൾ, ബാൾ ബാഡ്മിന്റൺ, ചെസ് എന്നീ ഇനങ്ങളിലാണ് രണ്ട് മാസം നീണ്ടുനിൽക്കുന്ന ക്യാമ്പ്.