photo
എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫിന്റെ തിരഞ്ഞെടുപ്പ് മേഖലാ കമ്മിറ്റി ഓഫീസ് പി.ആർ.വസന്തൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: കേന്ദ്രത്തിൽ ഒരു മതേതരത്വ സർക്കാർ അധികാരത്തിൽ വരണമെന്ന് കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ ആവശ്യപ്പെട്ടു. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തറയിൽ ജംഗ്ഷനിൽ ആരംഭിച്ച മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു വസന്തൻ. ഇന്ത്യയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രസക്തി ഏറി വരുകയാണ്. രാജ്യത്തെ പാവപ്പെട്ടവർ സഹായത്തിനായി ഇടതുപക്ഷത്തിലാണ് വിശ്വാസം അർപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വരുന്ന പാർലമെന്റിൽ ഇടതുപക്ഷ എം.പി മാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മേഖലാ കമ്മിറ്റി ചെയർമാൻ ബി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം. ശോഭന, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസുമതി രാധാകൃഷ്ണൻ, ബി. സജീവൻ, കൗൺസിലർമാരായ സക്കീന സലാം, എൻ.സി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.