കൊല്ലം: പ്രേമനൊരു വോട്ട്, രാഹുലിനൊരു കൂട്ട് എന്ന മുദ്രാവാക്യമുയർത്തി തിരഞ്ഞെടുപ്പ് പ്രചാരണവുമായി ഐക്യജനാധിപത്യ മുന്നണിയിലെ യുവജന സംഘടനകളുടെ കൂട്ടായ്മയായ യു.ഡി.വൈ.എഫ്.
ഇന്ത്യയിലെ ഏറ്റവും മികച്ച പാർലമെന്റേറിയനായ എൻ.കെ.പ്രേമചന്ദ്രൻ യുവ ജനങ്ങൾക്ക് പ്രചോദനമാണെന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ ഡി.സി.സി പ്രസിഡന്റ് ജി പ്രതാപവർമ്മ തമ്പാൻ പറഞ്ഞു. യു. ഡി. വൈ. എഫ്. ചെയർമാൻ വിഷ്ണു സുനിൽ പന്തളം അദ്ധ്യക്ഷത വഹിച്ചു. പി.ആർ.പ്രതാപചന്ദ്രൻ, എസ്.ലാലു, അൻസാരി, ഒ.ബി.രാജേഷ്, കുരീപ്പുഴ മോഹൻ, ശരത് മോഹൻബാബു, ഡേവിഡ് കുരീപ്പുഴ, യു. ഉല്ലാസ്, അജു, ഷെമീർ തുടങ്ങിയവർ സംസാരിച്ചു.