അഞ്ചാലുംമൂട്: യു.ഡി.എഫ് അഞ്ചാലുംമൂട് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യു.ഡി.എഫ് അഞ്ചാലുംമൂട് കമ്മിറ്റി ചെയർമാൻ കുഴിയം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി സുരേഷ് ബാബു, കോയിവിള രാമചന്ദ്രൻ ,അഡ്വ. എം.എസ് . ഗോപകുമാർ, പെരിനാട് തുളസി, മോഹൻ പെരിനാട്, എം.എ. റഷീദ്, സായി ഭാസ്കർ, സുവർണ കുമാരിഅമ്മ, ചെറുകര രാധാകൃഷ്ണൻ, ബൈജു മോഹൻ, കുരീപ്പുഴ മോഹൻ, ഗീതാ ശിവൻ തുടങ്ങി നിരവധി നേതാക്കൾ സംസാരിച്ചു.