തൊടിയൂർ: തുണി കഴുകി വിരിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു. തൊടിയൂർ മുഴങ്ങോടി സുനിൽ ഭവനത്തിൽ സുലോചനയ്ക്കാണ് (56) സൂര്യാഘാതമേറ്റത്. കഴുത്തിന് പിന്നിലും മുഖത്തും പൊള്ളലേറ്റു. ഉച്ചയ്ക്ക് തുണി കഴുകി
ഉണങ്ങാൻ വിരിക്കുമ്പോഴാണ് സംഭവം. ഇവർക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. കല്ലേലിഭാഗം കിടങ്ങിൽ കിഴക്കതിൽ പരേതനായ സുരേന്ദ്രന്റ ഭാര്യയാണ് സുലോചന.